English| മലയാളം

ജനസമക്ഷം

5.പി ഡബ്ള്യു 2-13325/09
                               പകല്‍വീട് - നിയമാവലി
 പേര്   : പകല്‍വീടിന്റെ പേര് ................................................... പകല്‍വീട് എന്നായിരിക്കും.
 പ്രവര്‍ത്തന സമയം  : എല്ലാ ദിവസവും രാവിലെ 6 മെണി മുതല്‍ വൈകിട്ട് 7 മണി  വരെയായിരിക്കും. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതല്ല.
 ലക്ഷ്യം   : 60 വയസ്സിനുമേല്‍ പ്രായമുള്ളവരും പകല്‍ സമയം വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്നവരുമായവരെ
     സംരക്ഷിക്കുന്നതിനും അവരുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിനും ലക്ഷ്യമിടുന്നു.
 പ്രവര്‍ത്തന രീതി  :
 1 അന്തേവാസികളില്‍ നിന്നും ഫീസ് ഈടാക്കിയാണ് പകല്‍വീട് പ്രവര്‍ത്തിക്കുന്നത്. അന്തേവാസികള്‍ക്ക് ആവശ്യമായ പൊതു
  സൌകര്യങ്ങള്‍, ഭക്ഷണം, വിനോദോപാധികള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു.
 2 മാറാരോഗികള്‍, പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍, പൂര്‍ണ്ണമായും തളര്‍ന്നു കിടക്കുന്നവര്‍ എന്നിവര്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
 3 പകല്‍വീട് പ്രവര്‍ത്തിക്കുന്നതിന് നഗരസഭ കെട്ടിടമുള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കുന്നതായിരിക്കും.
 4 നഗരസഭ നിശ്ചയിക്കുന്ന തുക ഫീസിനത്തില്‍ പ്രതിമാസം അടയ്ക്കേണ്ടതും ആയതിന്റെ മൂന്നിരട്ടി തുക ഡെപ്പോസിറ്റായും
  ഈടാക്കുന്നതാണ്.
 5 വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതില്‍ തല്‍പ്പരരായ ഏജന്‍സികളില്‍ നിന്നും നഗരസഭ കൌണ്‍സില്‍ തീരുമാന പ്രകാരം തിര
  ഞ്ഞെടുക്കുന്നവര്‍ക്ക് പകല്‍വീട് 3 വര്‍ഷത്തേക്ക് നടത്തുന്നതിന് നല്‍കുന്നതാണ്.
 6 പകല്‍വീട്ടിലെത്തുന്ന അന്തേവാസികളില്‍ നിന്നും ഫീസ് ഈടാക്കുന്നതിനുള്ള അവകാശം ഏജന്‍സിക്കായിരിക്കും. നഗരസഭ
  കൌണ്‍സില്‍ അംഗീകീരത്തിന് വിധേയമായി ഏജന്‍സിക്ക് ഫീസ് നിശ്ചയിക്കാവുന്നതാണ്.
 7 അന്തേവാസികള്‍ക്കാവശ്യമായ ഭക്ഷണം, ചികിത്സാ സഹായം എന്നിവ ഏജന്‍സി നല്‍‌കേണ്ടതാണ്.
 8 പകല്‍വീടിന്റെ വൈദ്യുതി ചാര്‍ജ്ജ്, വെള്ളക്കരം എന്നിവ ഏജന്‍സി വഹിക്കേണ്ടതാണ്.
 9 നഗരസഭ നല്‍കുന്ന സൌകര്യങ്ങള്‍ക്ക് പുറമേ കൂടുതലായി സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഏജന്‍സിക്ക് അവകാശം
  ഉണ്ടായിരിക്കുന്നതാണ്. നഗരസഭ നല്‍കുന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഏജന്‍സി നിര്‍വഹിക്കേണ്ടതാണ്.ഏജന്‍സിക്ക്
  നല്‍കുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ നാശനഷ്ടത്തിന് ഏജന്‍സിയില്‍ നിന്നും കൌണ്‍സില്‍ തീരുമാനത്തിന് വിധേയമായി
  ഈടാക്കുന്നതാണ്.
 10 പകല്‍വീടീന്റെ പ്രവര്‍ത്തനം ഏജന്‍സിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്തപക്ഷം ഒരാഴ്ചത്തെ സമയപരിധിയില്‍ നോട്ടീസ് നല്‍കി
  ഏജന്‍സിയെ ഒഴിവാക്കി മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിനും ഡെപ്പോസിറ്റ് തുക നഗരസഭാ ഫണ്ടിലേക്ക് കണ്ടുകെട്ടുന്നതിനും
  അധികാരമുണ്ടായിരിക്കുന്നതാണ്.എന്നാ‍ല്‍ ഏജന്‍സിയുടെ പ്രവര്ത്തനം നിയമ വിരുദ്ധമായ പ്രവര്‍ത്തനമായാല്‍ കാലാവധി തീരുന്ന
  തിനു മുന്‍പ് നോട്ടീസ് നല്കി ഉടന് തന്നെ ഏജന്‍സിയെ ഒഴിവാക്കുന്നതും സെക്യൂരിറ്റി തുക കണ്ട് കെട്ടുന്നതിനും നഗര സഭയ്ക്ക് അധി
  കാരമുണ്ടായിരിക്കുന്നതാണ്. ഏജന്‍സി വരുത്തിയ നഷ്ടം ഡെപ്പോസിറ്റ് തുകയേക്കാള്‍ അധികരിച്ചാല്‍ നിയമനടപടികള്‍ സ്വീകരിച്ച്
  അധികം തുക ഏജന്‍സിയുടെ പക്കല്‍ നിന്നും ഈടാക്കുന്നതിന് നഗരസഭയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
 11 പകല്‍വീടിന്റെ മകളിലെ ഹാളിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഗദരസഭയ്ക്കായിരിക്കും. എന്നാല്‍ നിയന്ത്രണ വിധേയമായി ഹാള്‍,
  പകല്‍വീടിന്റെ അന്തേവാസികള്‍ക്ക് സൌജന്യമായി ഉപയോഗിക്കാവുന്നതാണ്.
 12 കാലാനുസൃതമായി ഈ നിയമാവലിക്ക് ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് നഗരസഭയ്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

                                വനിത വിശ്രമകേന്ദ്രം - നിയമാവലി
        ലക്ഷ്യം: കോട്ടയം നഗരത്തിലെത്തുന്ന വനിതകള്‍ക്ക് സുരക്ഷിതമായി വിശ്രമിക്കുന്നതിന് വേണ്ട സൌകര്യം  ഒരുക്കുന്നതിന് ലക്ഷ്യമിടുന്നു. ഇവിടെ എത്തുന്നവരില്‍ നിന്നും കുറഞ്ഞ നിരക്കിലുള്ള ഫീസ് ഈടാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
 
 പ്രവര്‍ത്തന സമയം:  ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നു.
 
പ്രവര്‍ത്തന രീതീ:
 1. നഗരസഭ കൌണ്‍സില്‍ തീരുമാനിക്കുന്ന കുടുംബശ്രീ യൂണിറ്റിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നു.
 2. 2, 5, 12 എന്ന മണിക്കൂര്‍ ക്രമത്തില്‍ നഗരസഭ കൌണ്‍സില്‍ നിശ്ചയിക്കുന്ന നിരക്കിലുള്ള ഫീസ് ഈടാക്കുന്നു.
 3. വനിതകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
 4. പരമാവധി 12 മണിക്കൂര്‍ മാത്രമേ വിശ്രമകേന്ദ്രത്തില്‍ തങ്ങുവാന്‍ അനുവദിക്കുകയുള്ളു. സ്ഥിരമായി വിശ്രമ കേന്ദ്രത്തില്‍ തങ്ങുവാന്‍
  അനുവദിക്കുന്നതല്ല.
 5. ടോയ് ലെറ്റ് സൌകര്യം മാത്രം ഉപയോഗിക്കന്നവര്‍ക്ക് കൌണ്‍സില്‍ തീരുമാന പ്രകാരം പ്രത്യേക ഫീസ് ഈടാക്കുന്നതാണ്.
 6. നടത്തുന്ന ഏജന്‍സിയുടെ കാലാവധി 3 വര്‍ഷം ആയിരിക്കും.3 വര്‍ഷത്തിനുശേഷം കാലാവധി പുതുക്കുന്നതിനോ പുതിയ ഏജന്‍സി
  യെ ഏല്‍പ്പിക്കുന്നതിനോ നഗരസഭ കൌണ്‍സിലിന് അധികാരമുണ്ടായിരിക്കും.
 7. നിര്‍വ്വഹണം നടത്തുന്ന ഏജന്‍സിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത പക്ഷം ഒരാഴ്ച സമയത്തെ നോട്ടീസ് നല്‍കി ഈ ഏജന്‍സി
  യെ ഒഴിവാക്കി മറ്റൊരു ഏജന്‍സിക്ക് നല്‍കുന്നതിന് കൌണ്‍സിലിന് അധികാരമുണ്ടായിരിക്കും.എന്നാല്‍ നിര്‍വ്വഹണം നടത്തുന്ന
  ഏജന്‍സിയുടെ പ്രവര്‍ത്തനം നിയമനിരുദ്ധമാണെന്ന് നഗരസഭയ്ക് ബോധ്യപ്പെട്ടാല്‍ നോട്ടീസ് നല്‍കാതെ തന്നെ സ്ഥാപനം ഏ
  റ്റെടുക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും നഗരസഭയ്ക് അധികാരമുണ്ടായിരിക്കും.
 8. നഗരസഭ നല്‍കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ക്ക് പുറമെ വിശ്രമകേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍
  പ്പെടുത്തുന്നതിന് ഏജന്‍സിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
 9. സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി ചാര്‍ജ്ജ്, വെള്ളക്കരം എന്നിവ ഏജന്‍സി വഹിക്കേണ്ടതാണ്.
 10. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നഗരസഭ കൌണ്‍സില്‍ നിശ്ചയിക്കുന്ന തുക ഓരോ വര്‍ഷവും സ്ഥാപനം നടത്തിപ്പിനായി
  ഏജന്‍സി മുന്‍കൂറായി നഗരസഭ ഫണ്ടില്‍ ഏല്‍പ്പിക്കേണ്ടതാണ്.
 11. ഏതെങ്കിലും കാരണവശാല്‍ കുടുംബശ്രീ അല്ലാതെ മറ്റൊരു ഏജന്‍സിയെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഏല്‍പ്പിക്കേണ്ടി വരുന്ന
  പക്ഷം പ്രതിവര്‍ഷം നിശ്ചയിക്കുന്ന തുകയ്ക് പുറമേ നഗരസഭ കൌണ്‍സില്‍ നിശ്ചയിക്കുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റും മുന്‍കൂറായി ഈടാ
  ക്കുന്നതാണ്.
 12. സ്ഥാപനത്തിന്റെ സ്ഥാവരജംഗമ വസ്തുക്കള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഏജന്‍സിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന്
  നഗരസഭ കൌണ്‍സിലിന് അധികാരമുണ്ടായിരിക്കും.
 13. ഈ നിയമാനലി കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്നതിന് നഗരസഭ കൌണ്‍സിലിന് അധികാരമുണ്ടായിരിക്കുന്നതാണ്.